വിജയ് മുമ്പ് വോട്ട് ചെയ്യാൻ സൈക്കിളില്‍ പോയത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കൈയില്‍ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു.
ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥയിൽ വര്‍ഷത്തില്‍ മൂന്ന് തവണ സസ്പെന്ഷന് മാറ്റാന്‍ എന്റെ കൈയില്‍ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കില്‍ ഞാന്‍ സൈക്കിളില്‍ പോയി വോട്ട് ചെയ്തു.
ഒരിക്കല്‍ കാരക്കുടിയില്‍നിന്ന് തൃച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാന്‍ സൈക്കിളില്‍ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവന് ശങ്കര്‍ രാജയുടെയും പാട്ടുകള്‍ കേട്ടുകൊണ്ട് സൈക്കിള്‍ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്ട്രെസ് കുറയ്ക്കുന്ന കാര്യമാണ്. -വിശാല്‍