വിശാലും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മോഹൻലാലും ഭാര്യ സുചിത്രയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വരലക്ഷ്മി ശരത്കുമാറുമായി താരം പ്രണയത്തിലായിരുന്നുവെന്ന് വലിയ പ്രചരണമുണ്ടായിരുന്നു. വിവാദങ്ങൾക്ക് വിരാമമിട്ട് അനിഷയുമായുള്ള വിവാഹത്തെക്കുറിച്ച് ട്വിറ്ററിൽ കൂടിയാണ് താരം ആരാധകരെ അറിയിച്ചത്. തന്റെ പുതിയ ചിത്രം അയോഗ്യയുടെ ഷൂട്ടിംഗിനിടെ വിശാഖപട്ടണത്തു വച്ചാണ് വിശാൽ അനിഷയെ പരിചയപ്പെട്ടത്.
അർജുൻ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളിലാണ് അനിഷ അഭിനയിച്ചിട്ടുള്ളത്.