സോഷ്യൽ മീഡിയ എന്നെ കെട്ടിക്കണ്ട, സമയമാകുമ്പോൾ ഞാൻ തന്നെ വെളിപ്പെടുത്തും; വിവാഹ വാർത്തയോട് പ്രതികരിച്ച് വിശാൽ

ന​ട​ൻ വി​ശാ​ൽ വി​വാ​ഹി​ത​നാ​കാ​ൻ പോ​വു​ക​യാ​ണെ​ന്നും വ​ധു ല​ക്ഷ്മി മേ​നോ​നാ​ണെ​ന്നും പ്ര​ച​രി​ച്ച വാ​ർ​ത്ത നി​ഷേ​ധി​ച്ചു വി​ശാ​ൽ രം​ഗ​ത്ത്. സാ​ധാ​ര​ണ ഇ​ത്ത​രം വ്യാ​ജ​വാ​ര്‍​ത്ത​ക​ളോ​ടു ഞാ​ന്‍ പ്ര​തി​ക​രി​ക്കാ​ത്ത​താ​ണ്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വ​ന്നി​രി​ക്കു​ന്ന​ത് എ​ന്‍റെ വാ​വി​ഹ​ത്തെ​ക്കു​റി​ച്ചു​ള​ള വ്യാ​ജ​വാ​ര്‍​ത്ത​യാ​ണ്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ന​ടി ല​ക്ഷ്മി​യു​ടെ പേ​ര് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്ന​ത്.

ഈ ​വാ​ര്‍​ത്ത​യി​ല്‍ ഒ​രു ക​ഴ​മ്പു​മി​ല്ല. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ സ്വാ​കാ​ര്യ​ത​യെ എല്ലാവരും മാ​നി​ക്കണം. ഭാ​വി​യി​ല്‍ ഞാ​ന്‍ വി​വാ​ഹി​ത​നാ​വു​കത​ന്നെ ചെ​യ്യും. അ​പ്പോ​ള്‍ അ​ക്കാ​ര്യം ഞാ​ന്‍ത​ന്നെ വെ​ളി​പ്പെ​ടു​ത്തും- വി​ശാ​ല്‍ പ​റ​ഞ്ഞു.

ന​ട​ന്‍ വി​ശാ​ല്‍ വി​വാ​ഹി​ത​നാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യും ന​ടി ല​ക്ഷ്മി മേ​നോ​നെ​യാ​ണ് വി​ശാ​ല്‍ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത് എ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ൾ.

45കാ​ര​നാ​യ വി​ശാ​ല്‍ 27കാ​രി​യാ​യ ല​ക്ഷ്മി​യെ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങു​ന്നു എ​ന്ന് ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കും​കി, സു​ന്ദ​ര പാ​ണ്ഡി​യ​ൻ, കു​ട്ടി പു​ലി, ജി​ഗ​ര്‍​താ​ണ്ട, മ​ഞ്ച പൈ, ​കൊ​മ്പ​ന്‍, റെ​ക്കൈ, വേ​താ​ളം തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ല​ക്ഷ്മി മേ​നോ​ന്‍. മ​ല​യാ​ള​ത്തി​ല്‍ ദി​ലീ​പി​നൊ​പ്പം അ​വ​താ​രം എ​ന്ന സി​നി​മ​യി​ലും ല​ക്ഷ്മി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​ജി​ത്തി​ന്‍റെ വേ​താ​ളം സി​നി​മ​യ്ക്കുശേ​ഷം താ​രം പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ഭോ​ല ശ​ങ്ക​ര്‍, ച​ന്ദ്ര​മു​ഖി 2 എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വി​ശാ​ലി​നൊ​പ്പം പാ​ണ്ഡ്യ​നാ​ട് എ​ന്ന ചി​ത്ര​ത്തി​ല്‍ ല​ക്ഷ്മി അ​ഭി​ന​യി​ച്ചി​രു​ന്നു. മ​ല​യാ​ളി​യാ​യ ല​ക്ഷ്മി ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ദു​ബാ​യി​യി​ലാ​ണ്. നേ​ര​ത്തെ ഒ​രു മ​ല​യാ​ളി ബി​സി​ന​സു​കാ​ര​നു​മാ​യി ല​ക്ഷ്മി മേ​നോ​ന്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ഉ​ട​ന്‍ ഉ​ണ്ടാ​വു​മെ​ന്നും ഗോ​സി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം കു​റ​ച്ച് നാ​ളു​ക​ള്‍​ക്ക് മു​മ്പ് ഒ​രു ന​ടി​യു​മാ​യി വി​ശാ​ലി​ന്‍റെ വി​വാ​ഹ നി​ശ്ച​യം വ​രെ ന​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment