നടി അനിഷ അല്ലി റെഡ്ഡിയുമായി തമിഴ് നടൻ വിശാലിന്റെ വിവാഹം നടക്കുമോ ഇല്ലയോ എന്നുള്ള ചിന്താക്കുഴപ്പത്തിലാണ് വിശാലിന്റെ ആരാധകർ. വിശാലുമൊത്തുള്ള ചിത്രങ്ങൾ അനിഷ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതാണ് വിവാഹം നടക്കില്ലെന്ന തീരുമാനത്തിലെത്താൻ ആരാധകരെ പ്രേരിപ്പിച്ചത്.
അതേസമയം വിശാലിന്റെ ജന്മദിനത്തിൽ അനിഷ ആശംസകൾ അറിയിച്ചതോടെ ആരാധകർ വീണ്ടും ചിന്താക്കുഴപ്പത്തിലായി. എന്തായാലും അവർ തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്നും ഒന്നിനും ഒരു തടസവുമില്ലെന്നും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിശാലിന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ ജി.കെ. റെഡ്ഡി.
നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിൽ വെച്ചുമാത്രമേ തന്റെ വിവാഹ ചടങ്ങുകൾ നടത്തുകയുള്ളൂവെന്ന വാശിയിലാണത്രേ വിശാൽ. പണി പൂർത്തിയാകേണ്ട താമസമേയുള്ളൂ വിവാഹത്തിന് എന്നാണ് വിശാലിന്റെ പിതാവ് പറയുന്നത്. മാര്‍ച്ച് 16ന് ഹൈദരാബാദില്‍ ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം.