ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ചാലുങ്കൽ ഹരിത ലീഡർ സംഘവും കഞ്ഞിക്കുഴി കൃഷി ഭവനും ചേർന്ന് നൂറ് പേർക്ക് 10000 പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു.
വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ’ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറിതൈ വിതരണം നടന്നത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച വിദ്യാർഥി കർഷകയ്ക്കുളള അവാർഡ് നേടിയ റോസ് സെബാസ്റ്റ്യനെ യോഗത്തിൽ പ്രിൻസിപ്പാൾ കൃഷി ഓഫീസർ ലതാ.ജി.പണിക്കർ ആദരിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ വി.അനിത, അസി.ഡയറക്ടർ ടി.ഷീന, കൃഷി ഓഫീസർ ജാനീഷ് റോസ് ജേക്കബ്, പഞ്ചായത്ത് അംഗം സിജി സജീവ്, വി.ടി. സുരേഷ്, ആർ. രവിപാലൻ, ആർ. സദാനന്ദൻ, ടി.ജി. സോമശേഖരൻ നായർ, ജി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.