മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും..! പോ​ലീ​സ് ജീ​പ്പ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: പോ​ലീ​സ് ജീ​പ്പ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അപകടത്തിൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റു.

തോ​ട്ട​പ്പ​ള്ളി പ​ഴ​യ​ചി​റ വീ​ട്ടി​ല്‍ മ​ഞ്ചേ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. പു​തു​വ​ല്‍ വി​ശ്വ​ന്‍റെ മ​ക​ന്‍ വി​ഷ്ണു​വി​നാ​ണ്(34) പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11ഓ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ട്ടാ​ര​വ​ള​വി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം. എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​ന്ന മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ജീ​പ്പ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും 12ഓ​ടെ മ​ഞ്ചേ​ഷ് മ​രി​ച്ചു.

ഇ​ടു​പ്പെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment