പത്തനംതിട്ട: അഴൂർ സ്വദേശി വിഷ്ണുവും കോന്നി ഐരവൺ സ്വദേശി പാർവതിയും തമ്മിലുള്ള വിവാഹത്തിന് മാസങ്ങൾ മുന്പേ ഒരുക്കം തുടങ്ങിയതാണ്.
കഴിഞ്ഞ എട്ടിന് കോവിഡ് 19 പത്തനംതിട്ട ജില്ലയിൽ സ്ഥിരീകരിക്കുകയും പിന്നാലെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ വിവാഹം ലളിതമാക്കാൻ വിഷ്ണു തീരുമാനിച്ചു. പാർവതിയുടെ കുടുംബവും ഇതംഗീകരിച്ചു.
നൂറുകണക്കിനാളുകളെ നേരത്തേ തന്നെ വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇവരെയെല്ലാം ബുദ്ധിമുട്ട് അറിയിച്ചു.
ആർഭാടമില്ലാതെ ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ കൊറോണയുമായി ബന്ധപ്പെട്ട മുൻകരുതലുകളെല്ലാം അംഗീകരിച്ച് ഇന്നലെ വിഷ്ണു പാർവതിയുടെ കഴുത്തിൽ താലി ചാർത്തി.