
കോട്ടയം: കാപ്പാ നിയമം ജില്ലയിൽ നിന്നും ഒരാളെ കൂടി കരുതൽ തടങ്കലിലാക്കി. നിരവധി കേസുകളിൽ പ്രതിയായ പാലാ ഏഴാച്ചേരി വെള്ളിലാപ്പിള്ളി പ്രശാന്ത് കുന്നേൽ വിഷ്ണു പ്രശാന്തിനെയാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
ഇയാൾക്കെതിരെ കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറിക്കൽ, കവർച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളുണ്ട്.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽനടന്ന സ്വർണമാല കവർച്ച കേസിൽ ആലുവ സബ് ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരവേയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റിലായത്.