പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണന് – ബിബിന്‍ ജോര്‍ജ് ടീം ആദ്യമായി തിരക്കഥയെഴുതുന്നതും അമര്‍ അക്ബര്‍ അന്തോണിക്കു വേണ്ടിയായിരുന്നു.
ഇപ്പോഴിതാ ഇതുവരെ പുറത്ത് പറയാതിരുന്ന സിനിമയെ കുറിച്ചുള്ള പ്രധാന വിവരം പങ്കുവയ്ക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്.സിനിമയ്ക്കുള്ള തിരക്കഥ എഴുതി തുടങ്ങുന്പോഴേ നടന് സലിം കുമാറിനുള്ള വേഷം മനസില്‍ കരുതിയിരുന്നതാണ് എന്ന് ഉണ്ണികൃഷ്ണന് പറയുന്നു.
സാജു നവോദയ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രമായിരുന്നു സലിം കുമാറിനായി കരുതിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണന് പറയുന്നു.
ആദ്യമായി തിരക്കഥയെഴുതിയ സിനിമ അമര്‍ അക്ബര്‍ അന്തോണിയില്‍ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക അസ്വസ്ഥതകള്‍ വെച്ച് ചെയ്യാന്‍ പറ്റാതാവുകയായിരുന്നു. ആ വേഷമാണ് പിന്നീട് സാജു നവോദയ ചെയ്ത ദുരന്തം പറയുന്ന കഥാപാത്രം.
ഇക്കാര്യം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. രണ്ടാമത്തെ തിരക്കഥ എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയൊക്കെ ശരിയായി. അതാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ചെയ്തത്. യമണ്ടന്‍ പ്രേമകഥയിലും നല്ലൊരു വേഷമായിരുന്നു. പുതുതായി എഴുതിയ തിരക്കഥയിലും ഉഗ്രന്‍ വേഷമാണ് സലീമേട്ടനെന്നും വിഷ്ണു പറഞ്ഞു. -പിജി