മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു.
ഇദ്ദേഹത്തിന്റെ സുഹൃത്ത് ബിബിന്‍ ജോര്‍ജ്ജിന് ഒപ്പമായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. നാദിര്‍ഷ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആയിരുന്നു കട്ടപ്പനയിലെ ഋതിക് റോഷന്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും വിഷ്ണു ആയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട് വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന് ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ ചിത്രീകരണത്തിലാണ്.
ഈ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഒരു അപകടം സംഭവിച്ചു എന്ന വിവരമാണ് പുറത്തു വരുന്നത്.
താരത്തിന് പരിക്കേറ്റു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ കൈക്ക് ആണ് പൊള്ളലേറ്റത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതേസമയം കുറച്ചു ഗുരുതരമാണ് അവസ്ഥ എന്നും അറിയാന്‍ സാധിക്കുന്നു. എന്തായാലും നിരവധി ആളുകളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് രംഗത്തെത്തുന്നത്.