നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം അത്തിപ്പിള്ളിൽ എ.ആർ. വിനയന്റെയും ശോഭനകുമാരിയുടെയും മകൾ ഐശ്വര്യയാണ് വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകൾക്ക് വേണ്ടി ബിബിൻ ജോർജിനൊപ്പം വിഷ്ണു തിരക്കഥയൊരുക്കിയിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.