കൂത്താട്ടുകുളം: മീൻ ചൂണ്ടയിൽ മഹാവിഷ്ണു വിഗ്രഹം കുരുങ്ങി. ഇന്നലെ രാത്രി എട്ടോടെ തിരുമാറാടി അണ്ടിച്ചിറ പാലത്തിൽ മീൻ പിടിക്കാൻ ചൂണ്ടയിട്ടിരുന്ന നെടുവീട്ടിൽ സരീഷ്, സിബി പൗലോസ് എന്നി വർക്കാണ് വിഗ്രഹം ലഭിച്ചത്.
വിഗ്രഹത്തിനു 30 സെന്റീമീറ്ററോളം ഉയരവും അരക്കിലോയോളം ഭാരവും വരും. ലോഹത്തിൽ തീർത്ത വിഗ്രഹത്തിന്റെ ഒരു കൈ ഒടിഞ്ഞ നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി വിഗ്രഹം കൊണ്ടുപോയി.