രാക്ഷസനിലെ നായകൻ വിഷ്ണു വിശാൽ വിവാഹമോചിതനായി.താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘ഞാനും രജനിയും ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞിട്ട്. നിയമപരമായി വിവാഹമോചനം ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം.
ഞങ്ങളുടെ പുത്രനെ ഞങ്ങൾ നന്നായി നോക്കും. നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്യും. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച മനോഹരമായ കുറേ വർഷങ്ങൾ എന്നും ഓർമയിലുണ്ടാകും.’ ട്വിറ്ററിൽ വിഷ്ണുവിശാൽ കുറിക്കുന്നു.
2011ലാണ് വിഷ്ണുവിശാൽ രജനിയെ കല്യാണം കഴിച്ചത്. വെണ്ണിലാ കബഡി കുഴു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായകന്മാരിലൊരാളായാണ് വിഷ്ണു വിശാൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.