തമിഴകത്തെ മികച്ച സിനിമകളിലൊന്നായ രാക്ഷസന് നായകന് ഭാര്യയുമായി വിവാഹമോചനം നേടിയെന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു താനും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വിഷ്ണു വിശാല്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
മകന്റെ കാര്യങ്ങള്‍ക്കായി തങ്ങള്‍ ഒരുമിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍. രജനിയുമായി പിരിഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും തനിക്ക് വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു.
തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അധികമാരോടും മിണ്ടാതെ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ ഉള്‍വലിഞ്ഞ് കഴിഞ്ഞിരുന്നു ഒരു സമയത്ത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. സിനിമയിലെത്തിയപ്പോഴേക്കും സൗഹൃദങ്ങള്‍ വളര്‍ന്നു. സ്ക്രീനില്‍ നായികാ നായകന് രസതന്ത്രം നന്നായി വരാന്‍ ഞാന്‍ എന്റെ നായികമാരോട് അടുത്തിടപഴകാറുണ്ട്.
ഒരുപക്ഷേ അത് എന്റെ ഭാര്യയില്‍ പ്രശ്നങ്ങളുണ്ടാക്കി. ആ പ്രശ്നങ്ങള്‍ വളര്‍ന്നു വന്നതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മകന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. വേര്‍പിരിഞ്ഞെങ്കിലും അവള് എനിക്ക് എല്ലായിപ്പോഴും പ്രിയപ്പെട്ടവളാണ്.-വിഷ്ണു പറഞ്ഞു. മകന്റെ കാര്യത്തില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും ഇന്നും അവള് തനിക്ക് പ്രിയപ്പെട്ടവളാണന്നും വിഷ്ണു വിശാല്‍ പറയുന്നു. രാക്ഷസന് സൂപ്പര്‍ഹിറ്റായി മാറുന്നതിനിടയിലായിരുന്നു രജനിയും വിഷ്ണുവും വേര്‍പിരിഞ്ഞത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്.