കണ്ണൂര്‍: വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പോലീസ്.
പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നത്. ഇതിനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു.
ആൺസുഹൃത്തുമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിലാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു.
സ്വന്തമായി നിര്‍മിച്ച കത്തിയുമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്.
മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമയില്‍ നിന്നാണ് സ്വന്തമായി കത്തി നിര്‍മിക്കുന്നതിനെ കുറിച്ച് താന്‍ മനസിലാക്കിയതെന്നും ശ്യാംജിത്ത് മൊഴി നൽകി.