സിനിമ,സീരിയല്‍ രംഗങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു വിഷ്ണു പ്രിയ. ചെറുപ്പം മുതല്‍ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്ന താരത്തിന് സ്‌കൂള്‍ കാലത്ത് ഡാന്‍സ്, ഡ്രാമ എന്നിവയിലൊക്കെ ഒരുപാട് സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു.
സ്പീഡ് ട്രാക്ക് എന്ന സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്.
2019 ലിറങ്ങിയ തമിഴ് ത്രില്ലര്‍ V1 ലാണ് അവസാനം അഭിനയിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തോടു താല്‍ക്കാലികമായി വിട പറഞ്ഞ താരം ഇപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.
നാട് മാവേലിക്കരയാണ് എങ്കിലും ജനിച്ചു വളര്‍ന്നത് ബഹ്റിനിലാണ്. സ്‌കൂള്‍- കോളജ് പഠനം വരെ അവിടെയായിരുന്നു താരം. അതുകൊണ്ട് അവധിക്ക് നാട്ടില്‍ വരുമ്പോഴുള്ള ഒത്തുചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീടോര്‍മകള്‍ എന്നാണ് താരം പറയുന്നത്.
അച്ഛന്റെ മരണ ശേഷമാണ് ആലുവയില്‍ വീട് വാങ്ങി സെറ്റില്‍ ചെയ്യുന്നത്. 2019 ലായിരുന്നു താരത്തിന്റെ വിവാഹം. ദുബായില്‍ ബിസിനസ് ചെയ്യുന്ന വിനയ് വിജയന്‍ ആണ് താരത്തിന്റെ ജീവിത പങ്കാളി.
വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് ചേക്കേറുകയായിരുന്നു എന്നാണ് താരം പറയുന്നത്. കോവിഡ് വരുന്നതിനു മുന്‍പ് വരെ ഇവിടെ അടിപൊളി ലൈഫായിരുന്നു എന്നും ഇപ്പോള്‍ ലോക്ഡൗണും മറ്റുമായി യാത്രകള്‍ കുറയുകയാണ് ചെയ്തത് എന്നും ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ ഫ്‌ളാറ്റിലാണ് താമസം എന്നത് കൊണ്ട് ബോറടിയൊന്നും തോന്നാറില്ല എന്നുമാണ് താരം പറഞ്ഞത്.
കലാ ജീവിതത്തിന് ഒരു ബ്രേക്ക് കൊടുത്ത് ദുബായില്‍ എത്തിയപ്പോഴും നിരവധി പേര്‍ തിരിച്ചറിയുന്നതും സ്‌നേഹം പങ്കുവെക്കുന്നതും കാണുമ്പോള്‍ സന്തോഷമാണെന്നും താരം പറഞ്ഞിരുന്നു.
ഇനിയുള്ള ഏറ്റവും വലിയ സ്വപ്നം സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങലാണ് എന്നും താരം പറയുന്നു.