വി​ഷ്ണു​പ്രി​യ വ​ധം; 35 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി


ത​ല​ശേ​രി: പാ​നൂ​ർ വ​ള​ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്. 35 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം ത​ല​ശേ​രി അ​ഡീഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പൂ​ർ​ത്തി​യാ​യി.

വി​ഷ്ണു പ്രി​യ​യു​ടെ മാ​താ​വും സ​ഹോ​ദ​രി​ക​ളും ഫോ​റ​ൻ​സി​ക് സ​ർ​ജ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.

2022 ഒ​ക്ടോ​ബ​ർ 22 നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കേ​സി​ൽ 90 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

മാ​ന​ന്തേ​രി സ്വ​ദേ​ശി എ. ​ശ്യാം​ജി​ത്താ​ണ് കേ​സി​ലെ പ്ര​തി. സം​ഭ​വ​ദി​വ​സം വി​ഷ്ണു​പ്രി​യ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് ത​ന്നെ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ ഇ​പ്പോ​ഴും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. കേ​സി​ൽ 73 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​അ​ജി​ത്താ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

 

Related posts

Leave a Comment