കണ്ണൂര്‍: പാനൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലെന്ന് സൂചന. അറസ്റ്റ് ഉടനെന്ന് പോലീസ്
മഞ്ഞനിറത്തിലുള്ള മുഖംമൂടി ധരിച്ചയാള്‍ ഇതുവഴി പോകുന്നത് നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
പാനൂര്‍ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിനും കൈകള്‍ക്കുമാണ് വെട്ടേറ്റത്.
സമീപത്തുള്ള ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ക്കു പോയ പെണ്‍കുട്ടി വസ്ത്രം മാറാനായി ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം.
പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.