ആറ്റിങ്ങല്‍: സംസ്ഥാനലോട്ടറിയുടെ വിഷു ബന്പറും ആറ്റിങ്ങലില്‍. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. എസ്ബി215845 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനം. ഇന്നലെ ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്.ആറ്റിങ്ങല്‍ ഭഗവതിലോട്ടറിഏജന്സിയുടെ ചിറയിന്‍കീഴ് വലിയകടയിലുളള കേന്ദ്രത്തില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
ഇവിടെനിന്നും ടിക്കറ്റെടുത്ത് ചില്ലറകച്ചവടം നടത്തുന്ന ചിറയിന്‍കീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടില്‍ ശശികുമാറാണ് (72) സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ആറ്റിങ്ങല്‍ അമര്ആശുപത്രി റോഡിലാണ് ഇയാള്‍ കച്ചവടം നടത്തുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന് ഏജന്‍സി കമ്മീഷനായി 40 ലക്ഷം രൂപലഭിക്കും. ഇതില്‍ നികുതി കഴിഞ്ഞ് ലഭിക്കുന്ന തുക ടിക്കറ്റ വിറ്റ ശശികുമാറിന് നല്‍കുമെന്ന് ഭഗവതി ലോട്ടറി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു.
ഈവര്‍ഷം ആറ്റിങ്ങലിന് ലഭിക്കുന്ന രണ്ടാം ബമ്പര്സമ്മാനമാണിത്. ന്യൂഇയര്ബമ്പര് സമ്മാനമായ നാല് കോടിയും ഭഗവതി ലോട്ടറിഏജന്‍സി വഴി വിറ്റ ടിക്കറ്റിനായിരുന്നു. ചെമ്പകമംഗലം സ്വദേശിക്കായിരുന്നു ഈ സമ്മാനം കിട്ടിയത്. ഒരുവര്‍ഷം മുമ്പുളള ഓണം ബമ്പറിന്റെ ഏഴ് കോടിയും ഈ ഏജന്‍സിവഴി വിറ്റ ടിക്കറ്റിനായിരുന്നു. ല