സ്വന്തംലേഖകന്‍
കോഴിക്കോട് : വിഷുപ്പുലരിയില്‍ കോടികള്‍ വിലവരുന്ന മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്.
മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ യുവാവില്‍ നിന്നാണ് സിനിമാ മേഖലയിലേക്കുള്ള ലഹരിക്കടത്തിനെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചത്.
സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുള്ള അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റുമാണ് കൂടുതലായും ഹാഷിഷ് ഓയില്‍ എത്തിക്കുന്നതെന്നാണ് വിവരം. ഇതിന് പുറമേ കായികമേഖലയിലും ആവശ്യക്കാരുണ്ടന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സിനിമ-കായിമമേഖലയിലെ മയക്കുമരുന്ന് വില്പന സംബന്ധിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി .
നിരവധി കോളജ് വിദ്യാര്‍ഥികളും മയക്കുമരുന്നിന് അടിമകളായുണ്ടെന്നും പതിവായി ഇവര്‍ക്കെല്ലാം മയക്കുമരുന്ന് എത്തിച്ചു നല്‍കാറുണ്ടെന്നുമാണ് എക്സൈസ് നല്കുന്ന വിവരം.
ഇത്തരത്തില്‍ മയക്കുമരുന്നിന് അടിമകളായ വിദ്യാര്‍ഥികളെയും എക്സൈസ് അന്വേഷിച്ചുവരികയാണ്.
കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ വിജയവാഡ കേന്ദ്രീകരിച്ച് മലയാളികളുള്‍പ്പെടെയുള്ളവര്‍ സജീവമായുണ്ട്.
ഇവരെ പിടികൂടിയാല്‍ മാത്രമേ സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സാധിക്കുകയുള്ളൂവെന്നാണ് എക്സൈസ് പറയുന്നത്.
മൊത്തമായി എത്തിക്കുന്ന ഹാഷിഷ് ഓയിലിന് ഒരു മില്ലിക്ക് 1000 രൂപയാണ് ഈടാക്കുന്നത് .
പ്രത്യേക മണമില്ലാത്തതിനാല്‍ ലഹരി ഉപയോഗിച്ചതായി തിരിച്ചറിയാനാവില്ലെന്നതാണ് ഹാഷിഷ് ഓയിലിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം.
ബുധനാഴ്ച പുലര്‍ച്ചെയാണ് രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് എക്സൈസ് സംഘം മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിലുമായി പരപ്പില്‍ ഫ്രാന്‍സിസ് റോഡിലെ വെള്ളിപറമ്പ് എന്‍.വി.ഹൗസില്‍ അന്‍വര്‍ (44) നെ പിടികൂടിയത്.
വിഷുവിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനായാണ് മയക്കുമരുന്ന് എത്തിച്ചത്. നിരവധി വിദ്യാര്‍ഥികളാണ് മയക്കുമരുന്നിന് അടിമകളായുള്ളത്.
ഇവരുടെ വിവരങ്ങള്‍ ്്എക്സൈസ് ശേഖരിച്ചിട്ടുണ്ട്. വിജയവാഡയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നല്കിയ മൊഴി. മലയാളികളാണ് ഇവിടെ വില്പന നടത്തുന്നത്.
മൊത്തമായി മയക്കുമരുന്ന് വാങ്ങി ചില്ലറയായി വില്‍ക്കുന്ന രീതിയാണ് അന്‍വറിന്റേത്. അന്‍വര്‍ സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്നതായി എ്ക്സൈസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ വിഷിദിനത്തില് അന്‍വര്‍ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചു.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്‍വര്‍ വിജയവാഡയില്‍ എത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
തുടര്‍ന്ന് സിഐയും സംഘവും പാലക്കാടേക്ക് കുതിച്ചു. അന്‍വര്‍ പാലക്കാട് നിന്ന് ബസില്‍ കയറിയതോടെ അന്വേഷണസംഘം പിന്തുടരുകയായിരുന്നു.
അന്‍വറിന് പിന്നില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതിനും മറ്റും നിരവധി പേര് സഹായികളായുണ്ട്. ഇവരെ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ അന്‍വര്‍ റിമാന്‍ഡിലാണ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിനായി അന്‍വറിനെ കസ്റ്റിഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ കെ.സതീശന്, പ്രിവന്റീവ് ഓഫീസര്‍ പ്രവീണ്‍ ഐസക്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എം.റെജി, എം.എല്‍. ആഷ്കുമാര്, പി.വിപിന്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാഴ്ച മുമ്പും ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ മൂന്നരകോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു.