ഒ​രു വീ​ട് വ​യ്ക്ക​ണം, അ​ർ​ഹ​രാ​യ പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്ക​ണമെന്ന് ബംബർ കോ​ടീ​ശ്വ​ര​നായ വി​ശ്വം​ബ​ര​ൻ; വാ​ർ​ത്ത​യ​റി​ഞ്ഞ് ആ​ളു​ക​ളെ​ത്തു​മോ​യെന്ന് ഭ​യം

ആ​ല​പ്പു​ഴ: വി​ഷു ബം​ബ​ർ കോ​ടീ​ശ്വ​ര​നെ ക​ണ്ടെ​ത്തി. ഈ ​വ​ർ​ഷ​ത്തെ വി​ഷു​ബം​ബ​ർ ലോ​ട്ട​റി​യാ​യ ഒ​ന്നാം സ​മ്മാ​നം 12 കോ​ടി രൂ​പ നേ​ടി​യ​ത് ആ​ല​പ്പു​ഴ പ​ഴ​വീ​ട് സ്വ​ദേ​ശി പ്ലാം​പ​റ​മ്പി​ൽ വി​ശ്വം​ഭ​ര​നാ​ണ് (76) ആ ​ഭാ​ഗ്യ​വാ​ൻ. സി​ആ​ർ​എ​ഫ് വി​മു​ക്ത​ഭ​ട​നാ​യ വി​ശ്വം​ഭ​ര​ൻ ഇ​പ്പോ​ൾ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​ണ്.

കു​റ​ച്ചു​നാ​ൾ എ​റ​ണാ​കു​ള​ത്തെ ഒ​രു ബാ​ങ്കി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി​യും ചെ​യ്തി​രു​ന്നു. ഒരു വീട് വയ്ക്കണം, അർഹരായ പാവങ്ങളെ സഹായിക്കണം. വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​ൻ ആ​ളു​ക​ളെ​ത്തു​മോ​യെ​ന്നാ​ണ് പേ​ടി​യെ​ന്നും വി​ശ്വം​ഭ​ര​ൻ പ​റ​ഞ്ഞു.

സ്ഥി​രം ലോ​ട്ട​റി​യെ​ടു​ക്കു​ന്ന​യാ​ളാ​ണ്. എ​ല്ലാ​ത്ത​വ​ണ​യും വി​ഷു ബം​ബ​റെ​ടു​ക്കാ​റു​ണ്ട്. അ​യ്യാ​യി​രം രൂ​പ​യു​ടെ മ​റ്റൊ​രു സ​മ്മാ​ന​വും എ​ടു​ത്ത വേ​റൊ​രു ടി​ക്ക​റ്റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ബം​ബ​റ​ടി​ച്ച വി​വ​രം ഇന്നലെ രാ​ത്രി വീ​ട്ടു​കാ​രോ​ടാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ലോട്ടറി ഏ​ജ​ൻ​സി​യി​ലെ​ത്തി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment