ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ പൊ​തി​ക്കു​ള്ളി​ൽ വി​ഷു​ക്കൈ​നീ​ട്ട​വും ആശംസയും


മു​ള​ന്തു​രു​ത്തി: ഡി​വൈ​എ​ഫ്ഐ മു​ള​ന്തു​രു​ത്തി മേ​ഖ​ലാ ക​മ്മി​റ്റി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ പൊ​തി​ക്കു​ള്ളി​ൽ 100 രൂ​പ വി​ഷു​ക്കൈ​നീ​ട്ട​വും​കൂ​ടി ന​ൽ​കി അ​ജ്ഞാ​ത കു​ടും​ബം.

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത താ​ൻ ന​ൽ​കി​യ ഭ​ക്ഷ​ണം ആ​ർ​ക്കാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലും അ​റി​യാ​തെ​യാ​ണ് മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​ക​ൾ പൊ​തി​ച്ചോ​റി​നു​ള്ളി​ൽ വി​ഷു​ക്കൈ​നീ​ട്ട​വും ചേ​ർ​ത്ത് ന​ൽ​കി​യ​ത്.

ഡി​വൈ​എ​ഫ്ഐ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന “ഹൃ​ദ​യ​പൂ​ർ​വ്വം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ള​ന്തു​ര​ത്തി മേ​ഖ​ലാ ക​മ്മി​റ്റി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നു പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്.

പൊ​തി​ച്ചോ​ർ ല​ഭി​ച്ച ആ​ളാ​ണ് ഭാ​ര​വാ​ഹി​ക​ളെ വി​വ​രം സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ച്ച് ചി​ത്രം അ​യ​ച്ചു ത​ന്ന​ത്.

Related posts

Leave a Comment