വിഷുകിറ്റ് പഞ്ചായത്തിൽ തന്നെയാണ്..! അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥമൂലം വുഷുവിന് നൽകേണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെട്ടിക്കിടന്ന് നശിക്കുന്നു

vishukitനാ​ദാ​പു​രം:​ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൂ​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്നു.​ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യ​ത്.​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​നൂ​റോ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ശ്ര​യ പ​ദ്ധ​തി പ്ര​കാ​രം ഭ​ക്ഷ​ണ കി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഗ്രാ​മ​സ​ഭ അം​ഗീ​ക​രി​ച്ച ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് കു​ടും​ബ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​

കു​ടും​ബ​ശ്രീ വ​ഴി​യാ​ണ് ഭ​ക്ഷ​ണ കി​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്തി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ർ​ക്ക് വി​ഷു​വി​ന് ല​ഭി​ക്കേ​ണ്ട കി​റ്റു​ക​ൾ ഇ​പ്പോ​ഴും പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളും നി​രാ​ലം​ബ​രു​മാ​യ കു​ടും​ബ​ങ്ങ​ളെ വി​വ​രം യ​ഥാ​സ​മ​യം അ​റി​യി​ക്കാ​ത്ത​താ​ണ് കി​റ്റ് ബാ​ക്കി​യാ​വാ​ൻ കാ​ര​ണം എ​ന്നാ​ണ​റി​യു​ന്ന​ത്.​

അ​രി, ക​ട​ല, വെ​ളി​ച്ചെ​ണ്ണ, പാ​യ​സ കി​റ്റ്,പ​ഞ്ച​സാ​ര, മൈ​ദ തു​ട​ങ്ങി​യ വ​സ്തു​ക്ക​ളാ​ണ് കി​റ്റി​ലു​ള്ള​ത്. ഒ​രു കൂ​ടും​ബ​ത്തി​ന് അ​ഞ്ഞൂ​റ് രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല​യു​ടെ സാ​ധ​ന​ങ്ങ​ളു​ണ്ട്. ഇ​വ​യാ​ണ് വി​ഷു ക​ഴി​ഞ്ഞ് ഒ​രു മാ​സ​മാ​യി​ട്ടും വി​ത​ര​ണം ചെ​യ്യാ​ത്ത​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ക​ട​ല കേ​ടു​വ​ന്ന നി​ല​യി​ൽ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​നോ​ടു ചേ​ർ​ന്ന മു​റി​യി​ൽ കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്.

Related posts