ഈ വിസിറ്റിംഗ് കാർഡുകൾ കുഴിച്ചിട്ടാൽ കിട്ടുന്നത് ഒരു പറ്റം ജമന്തിപ്പൂവുകൾ

മും​ബൈ: വി​സി​റ്റിം​ഗ് കാ​ർ​ഡ് ല​ഭി​ച്ചാ​ൽ പോ​ക്ക​റ്റി​ലോ പ​ഴ്സി​ലോ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ക​യാ​ണു പ​തി​വ്. എ​ന്നാ​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം ഗു​പ്ത വി​സി​റ്റിം​ഗ് കാ​ർ​ഡ് ന​ൽ​കു​ന്ന​ത് സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ന​ല്ല, മ​ണ്ണി​ൽ കു​ഴി​ച്ചി​ടാ​നാ​ണ്! വി​സി​റ്റിം​ഗ് കാ​ർ​ഡ് കു​ഴി​ച്ചി​ടു​ക​യോ..? അ​ന്പ​ര​ക്ക​ണ്ട, സാ​ധാ​ര​ണ വി​സി​റ്റിം​ഗ് കാ​ർ​ഡ് അ​ല്ല അ​ദ്ദേ​ഹം ന​ൽ​കു​ന്ന​ത്.

വി​വി​ധ നി​റ​ത്തി​ൽ പൂ​ക്ക​ളു​ണ്ടാ​കു​ന്ന ജ​മ​ന്തി​ച്ചെ​ടി​ക​ളു​ടെ വി​ത്തു​ക​ൾ നി​റ​ച്ച വി​സി​റ്റിം​ഗ് കാ​ർ​ഡാ​ണ​ത്. കാ​ർ​ഡ് അ​തേ​പ​ടി കു​ഴി​ച്ചി​ട്ടാ​ൽ ജ​മ​ന്തി​ച്ചെ​ടി​ക​ൾ മു​ള​യ്ക്കും. അ​ത് വ​ള​ർ​ന്നു മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ വി​രി​യും.

പ്ര​കൃ​തി​സ്നേ​ഹി​യാ​യ ശു​ഭം ഗു​പ്ത പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു “ന​ട്ടാ​ൽ മു​ള​യ്ക്കു​ന്ന’ വി​സി​റ്റിം​ഗ് കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശു​ഭം ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ ഓ​ഫീ​സി​ലെ ഓ​രോ സ​ന്ദ​ർ​ശ​ക​നും അ​തു​ല്യ​മാ​യ “പ്ലാ​ന്‍റ​ബി​ൾ വി​സി​റ്റിം​ഗ് കാ​ർ​ഡ്’ ല​ഭി​ക്കു​മെ​ന്നു ഗു​പ്ത അ​ടി​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. മും​ബൈ സാം​ഗ്ലി-​മി​റാ​ജ്-​കു​പ്‌​വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​റാ​ണു ശു​ഭം ഗു​പ്ത.

Related posts

Leave a Comment