കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചടയമംഗലം നിലമേല്‍ കൈതോട് കുളത്തിന് കരമേലേതില് വീട്ടില്‍ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്.
പത്തനംതിട്ടയില്‍നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്.
കേസില്‍നിന്ന് പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാം. അല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകുമെന്നാണ് കത്തില്‍.
വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പോലീ സിനു കൈമാറി.
പിതാവിന്റെ മൊഴി രേഖപ്പെടുത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം പോലീസ് കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.