വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ‘വി​ശ്ര​മ​ത്തി​ൽ’; ന​ശി​ക്കു​ന്ന​തു ല​ക്ഷ​ങ്ങ​ളു​ടെ പ​ദ്ധ​തി

പാ​ലാ: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ അ​ല്ല​പ്പാ​റ​യി​ല്‍ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം നി​ര്‍​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ര​ണ്ടു വ​ര്‍​ഷം മു​മ്പു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ശ്ര​മ​കേ​ന്ദ്രം ഏ​താ​നും മാ​സം പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ന്‍ നി​ര്‍​ത്തി​പ്പോ​വു​ക​യാ​യി​രു​ന്നു.

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്രം നാ​ല്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച​താ​ണ്. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ത്തോ​ടെ നി​ര്‍​മി​ച്ച​താ​ണു കെ​ട്ടി​ടം.

കു​ട്ടി​ക​ള്‍​ക്കു ക​ളി​ക്കു​ന്ന​തി​നും ആ​ന​ന്ദി​ക്കു​ന്ന​തി​നും ഊ​ഞ്ഞാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​പ്പോ​ള്‍ ഇ​തെ​ല്ലാം തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന നി​ല​യി​ലാ​ണ്. വി​ശ്ര​മ​കേ​ന്ദ്രം കു​ടും​ബ​ശ്രീ​ക്കാ​രെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment