കൊല്ലം :വിശ്വകർമ്മജർ രാജ്യത്തിന്റെ യജ്ഞ സംസ്കാരത്തിനും തൊഴിൽ സംസ്കാരത്തിനും നിസ്തുലങ്ങളായ സംഭാവനകൾ നല്‍കിയിട്ടുണ്ടെന്നും ഭാരതീയ സംസ്കാരം വിശ്വകർമ്മജരുടെ സനാതന ധർമ്മ സങ്കല്പമാണെന്നും മുളങ്കാടകം ക്ഷേത്ര തീർത്ഥാടന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു എൻ.കെ. പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു.
സവർണ-അവർണ്ണ വേർതിരിവ് രാജ്യത്തിന് അപകടകരമാണെന്നും പുരോഗമന ആശയങ്ങൾക്ക് വിരുദ്ധമായ കാഴ്ചപ്പാട് സൃഷ്ടിക്കുവാൻ സർക്കാർ ഖജനാവ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.മുളങ്കാടകം ദേവീ ക്ഷേത്രമണ്ഡപത്തിൽ നടന്ന പഞ്ചവേദ സദ്മ മുളങ്കാടകം ക്ഷേത്ര തീർത്ഥാടന സമ്മേളനത്തിന് ആറ്റൂർശരച്ചന്ദ്രൻ, അധ്യക്ഷത വഹിച്ചു. ഡോ. പട്ടത്താനം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ ഓലയിൽ ബാബു, മുളങ്കാടകം ഡിവിഷൻ കൗണ്‍സിലർ ഡോ. സുജിത്, വേദ പഠനകേന്ദ്രം സംസ്ഥാന ജന.സെക്രട്ടറി കോട്ടയ്ക്കകംസദാനന്ദൻ, ആശ്രാമം സുനിൽകുമാർ, പി. വിജയബാബു, സി.ഡി. സുരേഷ്കുമാർ, രവീന്ദ്രൻ മുളങ്കാടകം, ബീനാ ഉദയഭാനു എന്നിവർ പ്രസംഗിച്ചു. സമ്മേളനാനന്തരം ശിവകാമി ഓച്ചിറയും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി.