കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തി പടര്ന്നു പിടിക്കുമ്പോള് കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആളുകളുടെ ആശങ്കയേറ്റുകയാണ്. എന്നാല് വ്യാജ പ്രചാരണങ്ങള്ക്കാകട്ടെ യാതൊരു പഞ്ഞവുമില്ലതാനും.
എന്നാല് മദ്യം മുതല് കഞ്ചാവ് വരെ കോവിഡിന് മരുന്നാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില് പ്രചരണങ്ങള് നടക്കുന്നത്. ഇക്കൂട്ടത്തില് വിറ്റമിന് ഡി(Vitamin D) യെ കുറിച്ചുള്ള പ്രചാരണവുമുണ്ട്.
കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാന് വിറ്റാമിന് ഡി സഹായിക്കുമെന്നുള്ള പ്രചരണങ്ങളാണ് ഇപ്പോള് വ്യാപകമായിരിക്കുന്നത്.
എന്നാല് ഇത്തരം വാദമുഖങ്ങളെല്ലാം തികച്ചും വ്യാജമാണെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും വാര്ത്താ ഏജന്സിയായ എഎഫ്പിയുടെ ഫാക്ട് ചെക്ക് തെളിയിക്കുന്നു. തായ്ലന്ഡിലെ ഒരു ക്ലിനിക്കിന്റെ പേരിലുള്ള(Dr.dew clinic) ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില് വൈറലായ പ്രചാരണങ്ങളിലൊന്ന്.
‘കൊറോണ വൈറസ് ബാധയില് നിന്ന് വിറ്റമിന് ഡി രക്ഷിക്കും’ എന്ന തലക്കെട്ടിലാണ് ഈ എഫ്ബി പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു.
കോവിഡ് 19 വൈറസില് നിന്നോ മറ്റ് വൈറസ്ബാധകളില് നിന്നോ വിറ്റമിന് ഡി രക്ഷിക്കില്ലെന്ന് എഎഫ്പി സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19നെ ചെറുക്കാന് ഇതുവരെ വാക്സിനോ ചികിത്സയോ പ്രാബല്യത്തിലില്ലെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.