മെച്ചപ്പെട്ട ആരോഗ്യമാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും വിറ്റാമിന്‍ പി യെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ പി ശരീരത്തെ സഹായിക്കുന്നു.
ഇതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാം കഴിക്കുന്ന പോഷകങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കുന്നതാണ്.
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും വിറ്റാമിന്‍ പിയ്ക്ക് കഴിയും. ആവശ്യപോഷകങ്ങള്‍ ആഗീരണം ചെയ്യുന്നത് വഴി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനവും മെച്ചപ്പെടുന്നു.
ഇത് രോഗങ്ങെളെയും അണുബാധകളെയും കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ ശരീരത്തെ സഹായിക്കും.
വിറ്റാമിന്‍ പി കൂടുതല്‍ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിലൂടെ മുഖക്കുരുവും ചുളിവുകളും കുറച്ച് ചര്‍മ്മം മെച്ചപ്പെടുന്നു.
ശരീരഭാരം നിയന്ത്രിക്കാനും വിറ്റാമിന്‍ പി സഹായിക്കുന്നതാണ്. ദഹനവും പോഷകങ്ങളുടെ ആഗീരണവും മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തില്‍ കൂടുതല്‍ കലോറി പ്രോസസ് ചെയ്യാനും കൊഴുപ്പ് കൂടുതല്‍ കാര്യക്ഷമമായി കുറയ്ക്കാനും കഴിയും.
ഇത് മെച്ചപ്പെട്ട ശരീരഭാരം നിലനിര്‍ത്തുകയും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.