വിതുര: കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില (22) യെ ഞാറനീലി ഊറൻമൂട് സ്വദേശി അച്ചു ( 24 ) കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചയോടെ സുനില വീട്ടില്‍ നിന്നും പുറപ്പെട്ടു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭര്‍ത്താവ് പറഞ്ഞു.
എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ തിരികെ എത്തിയില്ല. പിന്നാലെ സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവും പൊലീസില്‍ പരാതി നല്കി.
തുടർന്ന് ചൊവ്വാഴ്ച പനയമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്ത് സംശയാസ്പദമായി കണ്ട അച്ചുവിനെ, നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തിങ്കളാഴ്ച രാത്രിയിൽ അനിലയെ കഴുത്തിൽ കയർ കുരുക്കിയാണ് കൊന്നതെന്ന് അച്ചു പോലീസിനോട് സമ്മതിച്ചു.
സുനിലയുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചുവെന്നും തുടര്‍ന്ന് ആദ്യം സുനിലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പനയമുട്ടത്ത് പോയി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ മൊഴി.
കൊലപാതകത്തിനുശേഷം രാത്രിയിൽ ഇയാൾ മൃതദേഹത്തിന് സമീപം കിടന്നുറങ്ങുകയും ചെയ്തു. ചൊവ്വാഴ്ചയാണ് പ്രതി അവിടെനിന്നു പോയത്. തുടർന്ന് പനയമുട്ടത്തുള്ള ബന്ധുവീടിനോട് ചേർന്ന പ്രദേശത്ത് ആത്മഹത്യ ചെയ്യാനെത്തി.
ഇതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. പ്രതിയെ നെടുമങ്ങാട് ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിൽ വിതുര പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സുനിലയ്ക്ക് മൂന്നു വയസ്സുള്ള മകനുണ്ട്.