എ​ല്ലാ വെ​ള്ളപ്പാ​ടു​ക​ളും വെള്ളപ്പാണ്ട് ആ​ണോ? ആ​ഹാ​രരീ​തി കൊ​ണ്ട് വെ​ള്ള​പ്പാ​ണ്ട് വ​രു​മോ?

പി​ഗ്‌മെന്‍റ് അ​ട​ങ്ങി​യ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ക​ണ്ണു​ക​ളെ​യും വെള്ളപ്പാണ്ട് ബാ​ധി​ക്കാം. വെ​ള്ള​പ്പാ​ണ്ട് ഉ​ള്ള​വ​രി​ല്‍ അ​കാ​ല​ന​ര, Alopecia areata (ഭാ​ഗി​ക​മാ​യ ക​ഷ​ണ്ടി), അടോപിക് ഡെർമറ്റൈറ്റിസ് (Atopic dermatitis), സോറിയാസിസ് (Psoriasis), ലൈക്കൻ പ്ലാനസ്(Lichen planus), DLE, വരണ്ട ചർമം(Dry skin) എ​ന്നീ ത്വ​ക്ക് രോ​ഗ​ങ്ങ​ളും കാ​ണാ​റു​ണ്ട്.

അ​തു​പോ​ലെ​ത​ന്നെ പ്രമേഹം(Diabetes), തൈറോയ്ഡ് രോഗങ്ങൾ (Thyroid diseases), ഡിസ്പെപ്സിയ( Dyspepsia) എ​ന്നി​വ​യും കാ​ണാ​റു​ണ്ട്.

പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണോ?
പാ​ര​മ്പ​ര്യം ഒ​രു ഘ​ട​ക​മാ​ണ്. ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 1% ആ​ള്‍​ക്കാ​രെ വെള്ളപ്പാണ്ട് ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല ഘ​ട​ക​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വെ​ള്ള​പ്പാ​ണ്ട്.

വെള്ളപ്പാണ്ട് ബാ​ധി​ച്ച 20% – 30% വ​രെ ആ​ളു​ക​ളു​ടെ അ​ടു​ത്ത ഒ​രു ബ​ന്ധു​വി​നും വെള്ളപ്പാണ്ട് ക​ണ്ടുവ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍
തൊ​ട്ടു പ​ക​രി​ല്ല.

ആ​ഹാ​രരീ​തി കൊ​ണ്ട് വെ​ള്ള​പ്പാ​ണ്ട് വ​രു​മോ?
വെ​ള്ള​പ്പാ​ണ്ടും ആ​ഹാ​ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ച്ചി​ട്ടി​ല്ല. ആ​ഹാ​ര​രീ​തി​യി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തി​യതുകൊ​ണ്ട് രോ​ഗം വ​രാ​നോ അ​ത് കു​റ​യ്ക്കാ​നോ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ പ്രോ​ട്ടീ​ന്‍ ഉ​ള്ള ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന എ​ല്ലാ വെ​ള്ളപ്പാ​ടു​ക​ളും വെള്ളപ്പാണ്ട് ആ​ണോ?
അ​ല്ല, പ​ല അ​സു​ഖ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ വെ​ളു​ത്ത പാ​ടാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത് സ്ഥി​തീ​ക​രി​ക്കു​ക​യും ചി​കി​ത്സ നേ​ടു​ക​യും വേ​ണം.

ചി​കി​ത്സി​ച്ചാ​ല്‍ ഭേ​ദ​മാ​കു​മോ?
സ​ങ്കീ​ര്‍​ണ​മാ​യ പ​ല ഘ​ട​ക​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് വെള്ളപ്പാണ്ട്. പ്ര​ത്യേ​കി​ച്ചും ഓ​ട്ടോ ഇ​മ്മ്യൂ​ണി​റ്റി – അ​ത് ഓ​രോ രോ​ഗി​യി​ലും വ്യ​ത്യ​സ്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ചി​കി​ത്സാ​രീ​തി​ക​ളും വ്യ​ത്യാസ​പ്പെ​ട്ടി​രി​ക്കു​ന്നു.

കൃ​ത്യ​ത​യോ​ടെ നി​ങ്ങ​ളു​ടെ ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യാ​ണെ​ങ്കി​ല്‍ വെ​ള്ള​പ്പാ​ണ്ട് വ്യാ​പി​ക്കു​ന്ന​ത് ത​ടു​ക്കാ​നും നി​റം വീ​ണ്ടെ​ടു​ക്കാ​നും സാ​ധി​ക്കും. എ​ന്നാ​ലും പു​തി​യ പാ​ടു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാം.

വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം

 

 

Related posts

Leave a Comment