ആലപ്പുഴ: രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് തീവ്രദേശീയതയെ മറയാക്കി കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മേധാപട്കർ. ആലപ്പുഴ പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ്ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യ നേരിടുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധി, പൊതു മേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ, അടിസ്ഥാന മേഖലയിലെ പ്രശ്നങ്ങളെല്ലാം തീവ്രദേശീയത ഉയർത്തി മറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ലാഭത്തിൽ പ്രവർത്തിക്കുന്ന ഒഎൻജിസി, ബിഎസ്എൻഎൽ, ബിപിസി എന്നിവ വിറ്റഴിക്കാനുള്ള ശ്രമവും നടക്കുന്നു. പുൽവാമയേയും ബാബരി മസ്ജിദ് വിഷയത്തേയുമെല്ലാം സർക്കാർ ഇതിനായി ഉപയോഗിക്കുന്നു.രാജ്യത്ത് ശക്തമായ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജെഎൻയു, ജാമിയ്യ മിലിയ്യ, അലിഗഡ് ഉൾപ്പെടെയുള്ള രാജ്യത്തെ മുഖ്യധാര കാലായങ്ങളിലെ വിദ്യാർഥികൾ പ്രക്ഷോഭ പാതയിലാണ്.
ഇവരെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് പോലീസും ഭരണകൂടവും നടത്തുന്നത്. സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തിന് ഡൽഹി പോലീസ് പിന്തുണ നൽകുന്നു. ജനാധിപത്യപരമായി സമാധാനത്തോടെ സമരം നടത്തിയ വിദ്യാർത്ഥികൾ സമരം നടത്തിയത്. ജഐൻയു ഉൾപ്പെടെയുള്ള കലാലയങ്ങളിൽ അരങ്ങേറിയത് എബിവിപി സ്പോണ്സർ അക്രമ പരന്പരകളാണ്. ഹോസ്റ്റലുകളിൽ വരെ കയറി വിദ്യാർഥികളെ മർദിച്ച കുറ്റവാളികളുടെ ചിത്രങ്ങൾ പുറത്തു വന്നിട്ടും അവരെ പിടികൂടാതെ സർക്കാർ ഒളിച്ചു കളിക്കുന്നു.
നിയമ നിർമാണങ്ങളെ അനുകൂലിക്കാനുള്ള അവകാശം പോലെ അതിനെ എതിർക്കാനും പൗര·ാർക്ക് അവകാശമുണ്ട്.സിഎഎ രാജ്യത്ത് അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ഭരണഘടന വിരുദ്ധമായ നടപടിയാണ്. പൗരത്വ നിയമഭേദഗതി ബില്ല് മനുഷ്യത്വരഹിതവും ജനങ്ങളെ ജാതിയമായും വേർതിരിക്കുന്നതാണ്.പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എൻ.ആർ.സി നടപ്പാക്കനുള്ള ആദ്യചുവടുവെപ്പാണ് എൻപിആർ.
രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് വിവാദ നിയമങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നത്. സാധാരണ ജനങ്ങളെ മറന്ന് അംബാനിഅദാനിമാർക്ക് വേണ്ടിയുള്ള സർക്കാരായി കേന്ദ്രം മാറിക്കഴിഞ്ഞു.രണ്ട് പ്രളയം നേരിട്ടകേരളത്തിലെ പ്രളയാനന്തര പുനർനിർമാണത്തിൽ ശരിയായ മോനട്ടറിംഗും പരിശോധനയും വേണം. കേന്ദ്രത്തിനെതിരെ കൂട്ടായ പ്രതിഷേധമാണ് ആവശ്യം.
കേരളം അതിന് മാതൃക സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ സിഎഎ-എൻആർസി നീക്കങ്ങൾക്കെതിരെ പ്രതികരിക്കുന്നത് ആശാവഹമാണെന്നും മേധാപട്കർ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ അധ്യക്ഷനായി.