കൊല്ലം: നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കൊല്ലം ചവറയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ സ്ത്രീകളെ അവഹേളിച്ച് സംസാരിച്ച കേസിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 12നായിരുന്നു വിവാദ പ്രസംഗം.
ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകിയിരുന്നു.