ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം: ശ്രീധരൻപിള്ളയ്ക്കെതിരേ കേസ്

കോഴിക്കോട്: യുവമോർച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 505 (1) (ബി) വകുപ്പു പ്രകാരമാണ് കേസ്.

വിദ്വേഷം പരത്തി കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗമാണ് ശ്രീധരൻപിള്ള നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പരാതി ഉയർന്നിരുന്നു.

Related posts