ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ.
കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോയെന്നായിരുന്നു ചോദ്യം. വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല. വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങള്‍ കണ്ടെത്താം. കോടതിക്ക് സ്ത്രീകളോട് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.