കൂത്തുപറമ്പ്: വിവാഹ ചെലവ് ചുരുക്കി പ്രളയദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുവാവ് മാതൃകയായി. കിണവക്കൽ നൂർമഹലിൽ യു.വി.സുഹൈർ ആണ് തന്റെ വിവാഹത്തിന്റെ ചെലവുകൾ ചുരുക്കി മുസ്ലിം ലീഗ് സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്.
കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.നാസർ മാസ്റ്റർ സുഹൈറിൽ നിന്നും തുക ഏറ്റുവാങ്ങി. ചടങ്ങിൽ നേതാക്കളായ ബഷീർ കൂറാറ, ശാഹുൽ ഹമീദ്, യു.വി.മൂസഹാജി, ടി.പി.ഇബ്രാഹിം, യു.വി. അഹമ്മദ് കുട്ടി, ടി.പി.അബ്ദുറഹിമാൻ ഹാജി,അഷ്റഫ് കിണവക്കൽ, സി.കെ. ബഷീർ, പി.നിസാർ, ടി.പി.സിയാദ്, ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.