വൈപ്പിന്‍: വിവാഹം മുടക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതിയിൽ ഞാറക്കല്‍ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ കിരണി(26)നെതിരെ സ്ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുന്നവിധം പ്രവര്‍ത്തിച്ചതിനുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
ഞാറക്കല്‍ സ്വദേശിനിയായ യുവതിയുടെ സുഹൃത്തായിരുന്ന ഈ യുവാവ് കഴിഞ്ഞദിവസം ഞാറക്കല്‍ എത്തിയാണ് കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്തു.തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.