തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്തു. പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.വി. സുധാകരൻ, ഡോ.കെ.എൽ. വിവേകാനന്ദൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇവരുടെ നിയമനശിപാര്‍ശ വ്യാഴാഴ്ച ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. രണ്ടര വർഷമായി മുഖ്യ വിവരാവകാശ കമ്മീഷണർ(വിൻസൻ എം. പോൾ) മാത്രമാണു സംസ്ഥാനത്തുള്ളത്. 33 വർഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.എൽ. വിവേകാനന്ദൻ തിരുവനന്തപുരം പേട്ട സ്വദേശിയാണ്.
ദേശാഭിമാനിയിൽ പത്രപ്രവർത്തകനായിരുന്ന കെ.വി. സുധാകരൻ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്. തിരുവനന്തപുരം പാറ്റൂർ സ്വദേശിയായ സോമനാഥപിള്ളയെ മാനേജ്മെന്റ് വിഭാഗത്തിലും തിരുവനന്തപുരം സ്വദേശിനിയായ ശ്രീലതയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുമാണു സർക്കാർ ശിപാർശ ചെയ്തത്.