മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത് ആദ്യം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് താൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്ന് ബോളിവുഡ് താരം വിവേക് ഒബ്റോയി. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ലാൽ ചിത്രത്തിൽ തന്നെ തിരഞ്ഞെടുത്തതിന്റെ വിശേഷം പങ്കുവെയ്ക്കുകയായിരുന്നു വിവേക് ഒബ്റോയി.
നിരവധി മലയാള ചിത്രങ്ങളിൽ നിന്നും എന്നെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. അവയെല്ലാം ഞാൻ വേണ്ടന്നു വച്ചു. കാരണം മലയാളത്തിൽ ഒരു സിനിമയിൽ അഭിനിയിക്കുന്നുണ്ടെങ്കിൽ അത് ആദ്യം മോഹൻലാലിനൊപ്പം ആയിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
പൃഥ്വിരാജാണ് ഈ ഓഫറുമായി എന്നെ വിളിക്കുന്നത്. എന്നോട് കാര്യം പറഞ്ഞപ്പോൾ തന്നെ എനിക്കു സന്തോഷമായി. രംഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രം മുതൽ ആരംഭിച്ചതാണ് ഞങ്ങളുടെ സൗഹൃദമെന്നും വിവേക് ഒബ്റോയി പറഞ്ഞു.
മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, ടോവിനൊ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.