പ്രണയ കഥ പറഞ്ഞ് വിവേക് ഒബ്റോയ്. ആദ്യമായി പ്രണയത്തിലാകുന്നത് 13 -ാം വയസിലാണ്. കാമുകിക്കു 12 വയസായിരുന്നു. കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് പൊതുവെ അല്പ്പായുസായിരിക്കും. എന്നാല്‍ ഞങ്ങളുടെ പ്രണയം കാലത്തെ അതിജീവിച്ചു. 18-ാം വയസിലേക്ക് എത്തിയപ്പോൾ സീരിയസ് റിലേഷന്‍ഷിപ്പിലേക്ക് കടന്നിരുന്നു.
എന്റെ ഭാവി അവള്‍ക്കൊപ്പം സ്വപ്നം കണ്ടിരുന്നു. അവളാണ് എല്ലാം എന്ന് ഞാന്‍ കരുതി. ഒരുമിച്ച് കോളജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം ഞാന്‍ സ്വപ്നം കണ്ടിരുന്നു. എന്റെ മനസില്‍ ജീവിതം മുഴുവന്‍ പ്ലാന്‍ ചെയ്തിരുന്നു. പിന്നീടാണ് കാമുകിക്ക് കാന്‍സര്‍ ആണെന്നറിയുന്നത്.
ഞാന്‍ അവളെ കുറേ വിളിച്ചു. പക്ഷെ അവള് പ്രതികരിച്ചില്ല. സുഖമില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കരുതിയത് ജലദോഷം ആണെന്നാണ്. അവളെയോ കുടുംബത്തെയോ കിട്ടാതെ വന്നപ്പോള്‍ ഞാന്‍ അവളുടെ കസിനെ വിളിച്ചു. അങ്ങനെയാണ് അവള് ആശുപത്രിയിലാണെന്ന് അറിയുന്നത്. അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്. ഞങ്ങള്‍ എല്ലാ വിധത്തിലും ശ്രമിച്ചിട്ടും രണ്ട് മാസത്തിനുള്ളില്‍ അവള് പോയി. ഞാന്‍ തകര്‍ന്നുപോയിരുന്നു എന്ന് വിവേക് ഒബ്റോയ്