കൊച്ചി: പ്രമുഖ സ്മാർട്ഫോണ്‍ നിർമാതാക്കളായ വിവോയുടെ വൈ സീരീസിലെ പുതിയ സ്മാർട്ഫോണായ വൈ71 ഇന്ത്യയിൽ അവതരിപ്പിച്ചു. 18:9 ഫുൾവ്യു ഡിസ്പ്ലേയോട് കൂടിയ പുതിയ സ്മാർട്ട്ഫോണിന്റെ സ്ക്രീൻ-ബോഡി അനുപാതം 84.4 % ആണ്.
വിവോ ഫോണുകളുടെ നിർമാണത്തിൽ ഉപഭോക്താക്കൾക്ക് ആണ് ഏറ്റവും കൂടുതൽ മുൻഗണന നൽകാറുള്ളതെന്ന് വിവോ ഇന്ത്യ സിഎംഒ കെന്നി സിങ് പറഞ്ഞു. ഉപഭോക്താവിന്റെ മുഖത്തിന്റെ പ്രത്യേകതകൾ സ്കാൻ ചെയ്ത് അണ്‍ലോക്ക് ചെയ്യാൻ കഴിയുന്ന ഫേസ് ആക്സെസ് ഫീച്ചറും ഫിംഗർപ്രിന്റ് സ്കാനറും ഫോണിന്റെ പ്രത്യേകതയാണ്.
ഓട്ടോ ഫോക്കസ് സംവിധാനമുള്ള 13 എംപി പിൻ കാമറ, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഫേസ് ബ്യൂട്ടി സംവിധാനമുള്ള 5 എംപി സെൽഫി കാമറ, ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസർ, 3 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ്, 3360 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. ഡുവൽ സിം കാർഡ്, 4ജി വോൾട്ടി, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയും ഫോണിൽ ലഭ്യമാണ്.