നാദാപുരം: നരിക്കാട്ടേരിക്കടുത്ത പെരുമുണ്ടശേരിയില്‍ കണ്ടെത്തിയ ബോംബ് വ്യാജന്. പെരുമുണ്ടശേരിയിലെ കിണറുള്ള പറമ്പത്ത് അശോകന്റെ ആളൊഴിഞ്ഞ വീട്ടു പറമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ പുത്തന്‍ സ്റ്റീല്‍ കണ്ടെയ്നര്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത ബോംബ് ബുധനാഴ്ച്ച രാവിലെ ബോംബ് സ്ക്വാഡ് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് മനസ്സിലായത്.
മേഖലയില്‍ ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കുമായി ബുധനാഴ്ച്ച രാവിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മേഖലയില്‍ സംയുക്ത പരിശോധന നടത്തിയെങ്കിലും ആയുധങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.