വിഴിഞ്ഞം: നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോവളം ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സർഫ് ബോർഡുകൾ വിതരണം ചെയ്യുന്നതായി പരാതി.
ബോർഡുമായി തിരമുറിച്ച് കടന്ന ശേഷം തിരികെയെത്താൻ കഴിയാതെ അപകടത്തിൽപ്പെട്ട നിരവധി പേരെ അടുത്ത കാലത്തായി രക്ഷിക്കേണ്ടി വന്നെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു.
നീന്താനറിയാവുന്നവർക്കും ആരോഗ്യമുള്ളവർക്കും മാത്രം ബോർഡുകൾ വിതരണം നടത്തണമെന്ന അധികൃതരുടെ നിബന്ധനകൾക്കും ഇവിടെ വിലയില്ലെന്നാണ് പരാതി.
അപ്രതീക്ഷിതമായി ഉണ്ടാകുന്നകടലൊഴുക്കും തിരയടിയും കണക്കിലെടുക്കാതെ നീന്താനറിയാത്ത മലയാളികൾക്കും ഉത്തരേന്ത്യൻ സഞ്ചാരികൾക്കും ബോർഡുകൾ നൽകുന്നുണ്ട്.
മണിക്കൂറിന് 150 രൂപ വരെയീടാക്കുന്ന സംഘം സഞ്ചാരികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നൽകുന്നില്ലെന്നുമാണ് ആക്ഷേപം.