തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യമാണെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ.ജെ. വിജയൻ.
പദ്ധതിയുടെ തുടക്കം മുതൽതന്നെ താൻ അതിനെ എതിർക്കുന്നുവെന്നും ആന്റണി രാജുവിന്റെ സഹോദരൻ എന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും എ.ജെ.വിജയൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോദി സർക്കാർ കർഷകസമരത്തോട് ചെയ്തതാണ് പിണറായി സർക്കാർ വിഴിഞ്ഞം സമരത്തോടു ചെയ്യുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് പദ്ധതിയോടുള്ള എതിർപ്പുകളെ അവഗണിക്കാനാവില്ല.
പദ്ധതിയുടെ സത്യാവസ്ഥ തുറന്നുപറയുന്നത് കൊണ്ടാണ് തന്നോട് ശത്രുത. തന്നെ തീവ്രവാദിയെന്ന് വിളിച്ചാലും നിലപാടിൽ മാറ്റമില്ലെന്നും എ.ജെ.വിജയൻ പറഞ്ഞു.
ചർച്ചയുടെ വാതിലുകൾ അടച്ചിട്ടില്ല: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് മന്ത്രി ആന്റണി രാജു. ചർച്ചയ്ക്കുള്ള വാതിലുകൾ സർക്കാർ അടച്ചിട്ടില്ല.
ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സമരസമിതി നേതാക്കളുമായി ചർച്ചയ്ക്ക് മണിക്കൂറുകളോളം കാത്തിരുന്നിട്ട് അവർ വന്നില്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരക്കാരുടെ സമീപനം പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല. സമൂഹത്തിൽ വർഗീയ ചേരിതിരിവും മതവികാരം ഇളക്കി വിടാനുമാണ് വൈദികൻ പരാമർശത്തിലൂടെ ശ്രമിച്ചത്. ഇത് അപലപനീയമാണ്.
ഒടുവിൽ വൈദികന് മാപ്പ് പറയേണ്ട ി വന്നു. മതസൗഹാർദ്ദവും സമാധാനവും പുലരാൻ ശ്രമിക്കേണ്ട വൈദികരുടെ ഭാഗത്തുനിന്നു മോശം പരാമർശങ്ങൾ ഉണ്ട ാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെ ന്ന ആരോപണത്തിന് സഹോദരൻ തന്നെ മറുപടി പറഞ്ഞിട്ടുണ്ട ്. കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ വിഴിഞ്ഞം സമരക്കാർ നടത്തിയ ആക്രമണത്തിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്ഗ്രസ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിക്കുകയാണ്. കോണ്ഗ്രസിന്റെ വിമോചനസമരം എന്ന പരാമർശം ദുരുദേ്യശപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.