കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിഷയത്തിൽ എന്ത് നടപടി വേണമെന്ന് ജൂഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനുശേഷം തീരുമാനിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയെന്നും റിപ്പോർട്ട് കൃത്യസമയത്ത് നൽകാമെന്ന് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് നേരത്തെ, സിഎജി റിപ്പോര്‍ട്ട് നൽകിയിരുന്നു. പദ്ധതിക്ക് നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്നും സിഎജി കണ്ടെത്തിയിരുന്നു.