തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയെ സ്പെഷൽ ഓഫീസറായി നിയമിച്ചു.
വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ മേൽനോട്ടവും സംഘർഷം നിയന്ത്രിക്കലുമാണ് ചുമതല. സംഘത്തിൽ അഞ്ച് എസ്പിമാരുമുണ്ട്. എട്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ടാകും. കൂടാതെ സിഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ പോലീസ് ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.
ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.വിഴിഞ്ഞത്ത് ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ജാഗ്രതയിലാണ് പോലീസും അധികാരികളും.