തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംരക്ഷിച്ചത് അദാനിയുടെ താത്പര്യമാണോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പദ്ധതി സംബന്ധിച്ച് ഹൈക്കമാൻഡ് മുന്നോട്ട് വച്ച നിർദേശങ്ങൾ പോലും ഉമ്മൻ ചാണ്ടി അട്ടിമറിച്ചെന്നുള്ള മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം കരാർ സംരക്ഷിച്ചത് ആർക്കുവേണ്ടിയെന്ന് ഉമ്മൻ ചാണ്ടി പറയണം; സുധീരന്റെ ആരോപണങ്ങൾ ഗുരുതരമെന്ന് വി.എസ്
