തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍.
140 ദിവസമാണ് സമരം നടന്നത്. തുറമുഖം ഉപരോധിച്ചുകൊണ്ടുളള പ്രതിഷേധം 110 ദിവസമുണ്ടായിരുന്നു. തുറമുഖ ഉപരോധം മൂലം 220 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കമ്പനി പറയുന്നത്.
അതേസമയം കരാര്‍ പ്രകാരം പദ്ധതിക്ക് കാലതാമസമുണ്ടായാല്‍ ആദ്യ മൂന്ന് മാസവും പിന്നീട് പിഴയോട് കൂടിയ ആറ് മാസവും നീട്ടി നല്‍കാമെന്നാണ് വ്യവസ്ഥ.
അത്പ്രകാരം ഇന്നലെവരെ ഏകദേശം 28 കോടിയോളം രൂപ കമ്പനി സര്‍ക്കാരിന് പിഴയും കൂടാതെ പലിശയും നല്‍കേണ്ടി വരും.
സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്ബിട്രേഷന് ഫയല്‍ ചെയ്തിരിക്കുകയാണ്. സമരത്തിന്റെ പേരിലുളള നഷ്ടപരിഹാരമായി 200 കോടിയോളം രൂപ കമ്പനി ചോദിക്കുന്നുമുണ്ട്.
ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖത്തിന്റെ നിർമാണം രണ്ടു ദിവസത്തിനകം പുനരാരംഭിക്കും.
അധികസമയം ജോലി ചെയ്ത് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.എട്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് നിർദേശിച്ചിരിക്കുന്നത്.
കരാര്‍ പ്രകാരം 2018 ഡിസംബറില്‍ ആണ് പദ്ധതി പൂർത്തിയാകേണ്ടിയിരുന്നത്. സമരം കാരണം 112 ദിവസം മുന്‍പാണ് തുറമുഖ നിർമാണം നിലച്ചത്.