പ്രതിസന്ധി വിട്ടുമാറാതെ വിഴിഞ്ഞം. കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ ചൈനീസ് പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ സാധിച്ചില്ല.
അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.
പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നു. ശരിയാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ സ്വീകരിക്കാൻ തലസ്ഥാനത്ത് ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. കപ്പലിൽ നിന്നുള്ള ക്രെയിനുകൾ ഇറക്കാൻ ഇതുവരെ സാധിച്ചില്ല.