ന്യൂഡൽഹി: വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണയിൽ വൻ നേട്ടമുണ്ടാക്കിയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടാണു സർക്കാരിന്റെത്. കിറ്റെക്സ് കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ല.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്പോൾ തൊഴിലാളികളെ സംരക്ഷിക്കും. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തില്ല.
സംസ്ഥാനത്തൊരിടത്തും തൊഴിൽ സമരങ്ങളോ, അത്തരം പ്രശ്നങ്ങളോ ഇപ്പോഴില്ല. സിനിമാ ഷൂട്ടിംഗ് ഹൈദരാബാദിലേക്കു പോയതു താത്കാലികമാണെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.